May 28, 2026

കുട്ടികളെ കാര്‍ഷിക വിളവെടുപ്പിനെത്തിക്കുന്ന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി

0
By ന്യൂസ് വയനാട് ബ്യൂറോ

കുട്ടികളെ കാര്‍ഷിക വിളവെടുപ്പിനെത്തിക്കുന്ന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി*

ജില്ലയില്‍ കാര്‍ഷിക വിളവെടുപ്പ് കാലത്ത് സ്‌കൂളുകളില്‍ പോകാതെ രക്ഷിതാക്കള്‍ക്കൊപ്പം വിളവെടുപ്പിനായി പോകുന്ന ഉന്നതികളിലെ വിദ്യാര്‍ഥികളെ കണ്ടെത്താനും ഉന്നതികളില്‍ നിന്നും കാര്‍ഷിക വിളവെടുപ്പിന് വിദ്യാര്‍ഥികളെയും കൊണ്ടു പോകുന്ന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം അറിയിച്ചു. ജില്ലയിലെവിടെ നിന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിനെയും ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതരെയും അറിയിക്കാം. ഹാജര്‍ നില പരിശോധിച്ച് സ്‌കൂളുകളിലെത്താത്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അധ്യാപകര്‍ രക്ഷിതാക്കളെയും ബന്ധപ്പെട്ട വകുപ്പുകളെയും അറിയിക്കണം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *