മഞ്ച എസ് ടി കർഷക സ്വാശ്രയ സംഘത്തിന് കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
വെള്ളമുണ്ട:ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൽ ഉന്നതി ഗ്രാമത്തിലെ മഞ്ച എസ് ടി കർഷക സ്വാശ്രയ സംഘത്തിന് കാർഷിക യന്ത്രോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ജംഷീർ കുനിങ്ങാരത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ പി കല്യാണി , ഗ്രാമ പഞ്ചായത്ത് ചെയർപേഴ്സൺമാരായ സീനത്ത് വൈശ്യൻ, സി.എം അനിൽകുമാർ, , ബ്ലോക്ക് മെമ്പർ ബാലൻ വി, ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ദുള്ള കണിയങ്കണ്ടി, റംല മുഹമ്മദ്, എം മുരളീധരൻ, മംഗലശ്ശേരി നാരായണൻ, ലൈബ്രറി പ്രസിഡണ്ട് മോഹനകൃഷ്ണൻ എം , സെക്രട്ടറി എം സുധാകരൻ, ഡോ സിജോ കുര്യാക്കോസ്, എം നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമം പദ്ധതിയുടെയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ ആദിവാസി ശാക്തികരണത്തിൻ്റെ ഭാഗമായി ഔഷധസസ്യ കൃഷി പദ്ധതി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൽ ഉന്നതി ഗ്രാമത്തിൽ നടപ്പിലാക്കിയിരുന്നു. ഈ പ്രവർത്തനം നടത്തിയത് മഞ്ച എസ്.ടി സ്വാശ്രയ കർഷക സംഘം രൂപികരിച്ചു കൊണ്ടാണ്. 2022-23 ൽ വയനാടൻ മഞ്ഞൾ കൃഷിയും 2023-24 ൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ്റെ സഹകരണത്തോടെ കച്ചോല കൃഷിയും ചെയ്തു.
2023-24 വർഷത്തിൽ കാർഷിക യന്ത്രവത്ക്കരണ ഉപ പദ്ധതിയിലൂടെ മഞ്ച എസ്.ടി സ്വാശ്രയ കർഷക സംഘത്തിന് 10 ലക്ഷം രൂപയുടെ കാർഷിക യന്ത്രങ്ങൾ വാർഡ് മെമ്പറുടെയും ആയുഷ് ഗ്രാമം പദ്ധതിയുടെ ഇടപെടൽ കൊണ്ടാണ് ലഭിച്ചത്. കാട് വെട്ടുന്ന യന്ത്രം,മരം മുറിക്കുന്ന യന്ത്രം, എർത്ത് ഓഗർ , മിനി ടില്ലർ,വീൽ ബാരോ തുടങ്ങിയ യന്ത്രങ്ങളാണ് ലഭ്യമായിട്ടുള്ളത്.





Leave a Reply