May 30, 2026

പുനരധിവാസം സാമൂഹിക ബാധ്യത: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

0
IMG_20250730_212316
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ, ദുരിതബാധിതർക്ക് സന്തോഷകരമായൊരു ഭാവി ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേഗവും പിന്തുണയും നൽകാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

കേരള മുസ്ലിം ജമാഅത്ത് പുത്തുമല ഹൃദയഭൂമിയിൽ സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തബാധിതരുടെ പുനരധിവാസം ഒരു സാമൂഹിക ബാധ്യതയായി കാണണമെന്നും അതിനായി എല്ലാവരും കൈകോർക്കണമെന്നും കാന്തപുരം എടുത്തുപറഞ്ഞു.

 

 

ചൂരൽമല ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സംഗമത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പി. ഹസൻ മൗലവി ബാഖവി നേതൃത്വം നൽകി. ദാറുൽ ഫലാഹ് പ്രിൻസിപ്പാൾ കെ.സി. അബൂബക്കർ ഹസ്റത്ത് മേപ്പാടി ഖബർസ്ഥാനിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് കമ്മിറ്റി അംഗം കെ.ഒ. അഹമ്മദ് കുട്ടി ബാഖവി, ജനറൽ സെക്രട്ടറി എസ്. ഷഫുദ്ധീൻ, കെ.കെ. മുഹമ്മദലി ഫൈസി, എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് കെ.കെ. ബഷീർ സഅദി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് സി.ടി., എസ്.ജെ.എം. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുസ്സലാം മുസ്ലിയാർ തുടങ്ങിയ പ്രമുഖർ പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *