കേരള പഠനം. 2.0 വയനാട് ജില്ലയില്‍ പ്രകാശനം ചെയ്തു
കല്‍പ്പറ്റ:കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ രണ്ടാം കേരള പഠന ത്തിന്റെ റിപ്പോര്‍ട്ട് വയനാട് ജില്ലയില്‍ പുസ്തകം കല്‍പ്പറ്റ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന് നല്‍കി സംസ്ഥാന നിര്‍വ്വാഹകസമിതി അംഗവും പരിസ്ഥിതി കണ്‍വീനറുമായ പി.സുരേഷ്ബാബു പ്രകാശനം ചെയ്തു.വയനാട് വികസന ശില്പശാലയിലാണ് പ്രകാശനം നടത്തിയത്.പി.എ. തങ്കച്ചന്‍,സി.കെ.ശിവരാമന്‍, പ്രൊഫ.കെ.ബാലഗോപാലന്‍, കെ.പി.സുനില്‍കുമാര്‍, എം.എം. ടോമി, വിശാലക്ഷി .കെ തുടങ്ങിയവര്‍ സംസാരിച്ചു.
കേരളം എങ്ങനെ ചിന്തിക്കുന്നു. എങ്ങനെ പ്രവര്‍ത്തിക്കുന്നു. എന്ന അന്വേഷണമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള പഠനത്തിലൂടെ നടത്തിയത്. ആദ്യ പഠനം 2004 ല്‍ ആയിരുന്നു. രണ്ടാം കേരള പഠനം 2019 ല്‍ നടത്തി. 1987 ല്‍ നടത്തിയ ആര്യോഗ്യ സര്‍വ്വേയുടെ വിവരങ്ങളുമായും ഈ പഠനഫലങ്ങള്‍ താരതമ്യപെടുത്തിയിട്ടുണ്ട്.വലിയ സാമൂഹ്യ പങ്കാളിത്തത്തോടെയാണ് ഈ പഠനങ്ങള്‍ നടത്തിയത് 2004ല്‍5696 കുടുംബങ്ങളിലും 2019 ല്‍ 5075 കുടുംബങ്ങളിലുമാണ് സര്‍വ്വെ നടത്തിയത്. പഠനഫലങ്ങള്‍ വിലയിരുത്തിയത് കുടുംബങ്ങളെ അതിദരിദ്രര്‍, ദരിദ്രര്‍, താഴ്ന്ന ഇടത്തരക്കാര്‍, ഉയര്‍ന്ന ഇടത്തരക്കാര്‍ എന്നിങ്ങനെ 4 സാമ്പത്തിക വിഭാഗങ്ങളായി തിരിച്ചു കൊണ്ടാണ്.കേരളത്തിലെ ജനങ്ങളില്‍ 70.7% ഇടത്തരക്കാരില്‍ പെടുന്നവരാണെന്ന് പഠനം സൂചിപ്പിക്കുന്നു. 2004 ല്‍ നിന്നും 2019 ല്‍ എത്തിയപ്പോള്‍ അതിദരിദ്രരും, ദരിദ്രരും കുറയുകയും ഉയര്‍ന്ന ഇടത്തരക്കാരുടെ എണ്ണീ വര്‍ദ്ധിക്കുകയും ചെയ്തു.
1956 ല്‍ സംസ്ഥാനം രൂപീകൃതമാവുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും പിന്നോക്ക പ്രദേശമായിരുന്നു കേരളം. 1973 ല്‍ 53% മലയാളികള്‍ ദാരിദ്ര രേഖക്ക് കീഴിലായിരുന്നു. എന്നാല്‍ 2019 ല്‍ 10.1% മാത്രം. നീതി ആയോഗിന്റെ കണക്ക് പ്രകാരം ബഹുമുഖ സൂചക ദാരിദ്യം സംസ്ഥാനത്ത് 0.048 % മാത്രമാണ്.2004 ല്‍ 32 % ആളുകളാണ് സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിച്ചതെങ്കില്‍ 2019 ല്‍ 44% ആളുകള്‍ ആശ്രയിക്കുന്നു.2004 ല്‍ പൊതുവിദ്യാഭ്യാസം നല്ലതാണ് എന്ന് 45 % രക്ഷിതാക്കളാണ് പറഞ്ഞിരുന്നതെങ്കില്‍ 2019 ല്‍ ഇവരുടെ ശതമാനം 80 ആയി ഉയര്‍ന്നു.1987 നും 2019 നുമിടയില്‍ കേരളത്തില്‍ സുരക്ഷിതമായ കുടിവെള്ള ലഭ്യതയില്‍ നല്ല വര്‍ധനവുണ്ടായിട്ടുണ്ട്.
1987 ല്‍ സ്വന്തം കിണര്‍ കുടിവെള്ള സ്രോതസായി ഉപയോഗിക്കുന്നവരുടെ എണ്ണം 53.8% മായിരുന്നത് 2019 ല്‍ 58.3% മാണ്. പൈപ്പിലൂടെയുള്ള പൊതുവിതരണം 1987 ല്‍ 3.6 % മായിരുന്നത് 2019 ല്‍ 25.5% മാണ്. സുരക്ഷിതമല്ലാത്ത സ്രോതസുകള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നവര്‍ 1987 ല്‍ 34.1% ആയിരുന്നുവെങ്കില്‍ 2019 ല്‍ അത് 8.7% മായി കുറഞ്ഞിട്ടുണ്ട്.ശുചിത്വ കാര്യത്തില്‍ കഴിഞ്ഞ 3 പതിറ്റാണ്ടിനിടയില്‍ കേരളം വളരെയേറെ മുന്നേറിയതായി പഠനം സൂചിപ്പിക്കുന്നു. 1987 ല്‍ വീട്ടിലെ കക്കൂസ് ഉപയോഗം 48.3% ആയിരുന്നു. 2019 ല്‍ അത് 98.9% മായി ഉയര്‍ന്നു.
ചികില്‍സ , വിവാഹം, വീട് നിര്‍മ്മാണം, വീട് റിപ്പയര്‍ എന്നിവക്കാണ് ഭൂരിഭാഗം ആളുകളും കടം വാങ്ങിക്കുന്നത്.13 അധ്യായങ്ങളിലായി സാമ്പത്തികം, സംസ്‌ക്കാരം, വിദ്യാഭ്യാസം, ആരോഗ്യം, വീടും ചുറ്റുപാടും, ജെന്‍ഡര്‍ , നിലപാടുകള്‍ തുടങ്ങിയവകേരളപഠനം2.0 ത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്‌നവകേരള സൃഷ്ടിയ്ക്ക് , സമഗ്രവികസന ആസൂത്രണത്തിന് എല്ലാം ഉപയോഗിക്കാവുന്ന ശാസ്ത്രീയവസ്തുത കളാണ് കേരളപഠനം2.0 റിപ്പോര്‍ട്ടില്‍ ഉള്ളത്.





Leave a Reply