ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ഭീഷണി നിസ്സാരമായി കാണരുത് ഐ എസ് എം മര്‍കസുദ്ദഅ്
മുട്ടില്‍ :ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ഭീഷണി അനുദിനം വര്‍ദ്ധിച്ചുവരികയാണ്.കുറ്റവാളികള്‍ക്ക് രാഷ്ട്രീയ തണലേകി സംരക്ഷിക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും ദൂരവ്യാപകമായ പ്രതിസന്ധി യുണ്ടാക്കുന്ന പ്രശ്നത്തെ നിസ്സാരമായി കാണരുതെന്നും ഐ എസ് എം ജില്ലാ സമിതി സംഘടിപ്പിച്ച പ്രയാണം ഇസ്ലാഹി പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു.കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ ഹക്കീം അമ്പലവയല്‍ അധ്യക്ഷനായി.
ഫാസിസ്റ്റ് ശക്തികള്‍ ജീവനും സ്വത്തിനും ഭീഷണി മുഴക്കുന്നത് ഉത്തരേന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ പാരമ്പര്യ തൊഴിലുകള്‍ പോലും ഉപേക്ഷിക്കുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്.ബുള്‍ഡോസറുകളുപയോഗിച്ച് മുസ്ലിം വീടുകളും പള്ളികളും സ്ഥാപനങ്ങളും അന്യായമായി പൊളിച്ചു നീക്കുകയും ചെയ്യുന്നു.
ഇസ്ലാഹി ജിഹ്വകളായ ശബാബ്,പുടവ എന്നിവയുടെ പ്രചരണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.സംസ്ഥാന സമിതി അംഗങ്ങളായ ശുക്കൂര്‍ കോണിക്കല്‍,നവാസ് അന്‍വാരി,മുഫ് ലിഹ് കെ,ഫിറോസ് പി, അബ്ദുല്‍ ജലീല്‍ മദനി,അബ്ദുസ്സലാം മുട്ടില്‍, സെറീന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply