ഓണ്‍ലൈന്‍ മൊബൈല്‍ ഫോട്ടോ ഗ്രാഫി മത്സരം ആഗസ്ത് 19 ന്
കല്‍പ്പറ്റ:ഫോട്ടോഗ്രാഫിക്ക് മുഖ്യ പ്രാധാന്യം നല്‍കി രൂപകല്‍പ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫി തീം പാര്‍ക്കായ കൊമാച്ചി പാര്‍ക്ക്, ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മല്‍സരം സംഘടിപ്പി ക്കുന്നു.ലോക ഫോട്ടോഗ്രാഫി ദിനമായ ആഗസ്ത് 19 ന് കോമാച്ചി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങിലാണ് വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തുക.ഒന്നാം സമ്മാനം :5,000,രണ്ടാം സമ്മാനം :3,000,മൂന്നാം സമ്മാനം : 2000.കൂടാതെ നിരവധി പ്രോല്‍സാഹന സമ്മാനങ്ങളുമുണ്ട്.
നിബന്ധനകള്‍:
‘മഴ’എന്നതാണ് മല്‍സരത്തിന്റെ വിഷയം.
മഴയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അയക്കേണ്ടത്.
18 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്.
ഒരാള്‍ക്ക് ഒരു ചിത്രം മാത്രമാണ് അയക്കാനാവുക.
ചിത്രങ്ങള്‍ പൂര്‍ണ്ണമായും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചതാവണം.
ഡിജിറ്റല്‍ മാനുപ്പുലേഷന്‍ പാടില്ല.
ചിത്രങ്ങള്‍ തികച്ചും മൗലികമായിരിക്കണം.
എനികള്‍ ആഗസ്ത് 17ന് മുമ്പ് 790 772 8417 എന്ന നമ്പറിലേക്ക് ഡോക്യുമെന്റ് ഫയലായി വാട്സാപ്പ് ചെയ്യേണ്ടതാണ്.
ഫോട്ടോയില്‍ പേരോ മറ്റുതരത്തിലുള്ള തിരച്ചറിയല്‍ അടയാളങ്ങളോ പാടില്ല.ഫയല്‍ നെയിമായി പേരും കോണ്‍ടാക്റ്റ് നമ്പറും ചേര്‍ക്കണം.
വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.മൊബൈല്‍ ഫോണിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി, ഫോട്ടോഗ്രാഫി എന്ന ദൃശ്യ മാധ്യമത്തെ വളരെ ഗൗരവത്തോടെ അറിയാനും പഠിക്കാനും പുതിയ തലമുറയെ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകളെക്കുറിച്ച് ബോധവാന്‍മാരാക്കാനും ഇത്തരത്തിലുള്ള മല്‍സരങ്ങള്‍ കൊണ്ട് സാധ്യമാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു





Leave a Reply