August 20, 2026

കേരള ബ്രാഹ്മണ സഭയുടെ നേതൃത്വത്തിൽ ശ്രാവണ പൗർണമി ആഘോഷിച്ചു

0
IMG_20250810_154809
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ബ്രാഹ്മണരുടെ പ്രധാന ആചാരങ്ങളിലൊന്നായ ആവണി അവിട്ടം, ശ്രാവണ പൗർണമി ദിനത്തിൽ കൽപ്പറ്റ ഉപസഭയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കൽപ്പറ്റയിലെ മകരജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകൾക്ക് ബ്രഹ്മശ്രീ പരമേശ്വര വാധ്യാർ മുഖ്യ കാർമികത്വം വഹിച്ചു.

 

ഗണപതിഹോമം, വ്യാസ പൂജ, മഹാസങ്കല്പം, പൂണൂൽ മാറ്റം, ദേവ, ഋഷി, പിതൃതർപ്പണം, ബ്രഹ്മയജ്ഞം, ഉപാകർമ്മ ഹോമം, വേദാധ്യയനം തുടങ്ങിയ ചടങ്ങുകൾ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

 

ഉപസഭ പ്രസിഡൻറ് ടി.വി. മുരളി, സെക്രട്ടറി ടി.എസ്. പ്രസാദ്, ജില്ലാ സെക്രട്ടറി പി.ഡി. അനീഷ്, അഡ്വ. വെങ്കിട സുബ്രഹ്മണ്യൻ, അഡ്വ. ടി.ആർ. ബാലകൃഷ്ണൻ, ടി.ആർ. സുന്ദർ, ടി.ജി. രവി, ഹരിഹരസുധൻ, മഹേഷ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *