May 25, 2026

തൊഴിലുറപ്പ് അഴിമതി: സമഗ്രമായ അന്വേഷണം വേണം യൂ.ഡി.എഫ് പരാതി നല്‍കി

0
site-psd-143
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:സിപിഎം ഭരണാസമിതി നടത്തിയ തൊഴിലുറപ്പ് അഴിമതിയെ ലഘുകരിച്ചു കേവലം 15 ലക്ഷത്തിന്റെ കണക്കിന് കേസ് കൊടുത്തു കേസ് ആട്ടിമറിക്കാനുള്ള സിപിഎം നീക്കാത്തതെന്ത് വിലകൊടുത്തും ചെറുക്കുമെന്നു യൂ.ഡി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.രണ്ടു സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചപ്പോള്‍ രണ്ടു കോടി അറുപതു ലക്ഷത്തില്‍ അധികം രൂപാ വെട്ടിപ്പ് കണ്ടെത്തിയല്‍ കൂടുതല്‍ വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ എത്ര കോടിമെന്ന് കണ്ടെത്തണം.
സംസ്ഥാന എന്‍ആര്‍ ഇ.ജി. ഡയറക്ടര്‍,സ്റ്റേറ്റ് വിജിലന്‍സ് മേഖല വിജിലന്‍സ് പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്,എന്‍ ആര്‍ ഇ.ജി ഡിസ്ട്രിക്ട് കളക്ടര്‍, ഓമ്പുഡ്‌സ്മാന്‍ സ്റ്റേറ്റ് മിഷന്‍ എന്‍ ആര്‍ഇജി എന്‍ഫോഴ്സ് മെന്റ് ഡയറക്ടര്‍ ചീഫ് സെക്രട്ടറ്റി,തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പരാതി നല്‍കി.

പ്രഡിഡന്റ് വൈസ് പ്രസിഡന്റ് സെക്രട്ടറി അസി :സെക്രട്ടറി തട്ടിപ്പില്‍ പങ്കാളികളായ കരാറുകാര്‍ എന്നിവരേ പ്രതി ചേര്‍ത്തു കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടി പോലീസ് സ്റ്റേഷനിലും യൂ ഡി എഫ് പരാതി നല്‍കി അന്വേഷണം ആട്ടിമറിക്കുന്ന സിപിഎം. നീക്കത്തില്‍ പ്രതിഷേധിച്ചു 14/08/2025 ന് വ്യാഴായ്ച 4മണിക്ക് കോറോത്തങ്ങാടിയില്‍ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു യൂ ഡി. എഫ് ചെയര്‍മാന്‍ പ്രമോദ് മാസ്റ്റര്‍ കണ്‍വീനര്‍ കേളോത് അബ്ദുള്ള അലികുട്ടി ആറങ്ങാടന്‍ എന്നിവര്‍ അറിയിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *