ജനാധിപത്യത്തെ തകർക്കാനുള്ളശ്രമത്തെ പ്രതിരോധിക്കുക തന്നെ ചെയ്യും. ടി. സിദ്ധീഖ് എം എൽ എ
കൽപ്പറ്റ: രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനത്തിൽ പൗരന്മാരെ ആശങ്കപ്പെടുത്തുന്നത് അധികാരികളുടെ നേതൃത്വത്തിൽ തന്നെ ജനാധിപതൃത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണെന്നും ഇതിനെ പ്രതിരോധിക്കാൻ സാധിച്ചാൽ മാത്രമെ അടുത്ത സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഇന്ത്യയും ഇന്ത്യക്കാരും ഉണ്ടാവുകയുള്ളൂവെന്നും അഡ്വ : ടി.സിദ്ധീഖ് എം.എൽ.എ. പറഞ്ഞു.എസ്.വൈ.എസ് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെഭാഗമായി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ അവൻ്റെ പ്രഥമ വകാശമാണ് തെരഞ്ഞെടുപ്പിൽ വോട്ടവകാശം രേഖപ്പെടുത്തൽ ഇത് ചിലർക്ക് നിഷേധിക്കുകയും മറ്റു ചിലർക്ക് കൂടുതൽ അവസരം നൽകുകയും ചെയതാൽ അതോടെ തകർന്നടിയുന്നത് ഇന്ത്യൻ ജനാധിപത്യമാണ് ഇത്തരം കൃത്യമങ്ങൾ ചൂണ്ടി കാണിക്കാൻ മാധ്യമങ്ങൾ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് രാജ്യമുള്ളത്.ബീഹാറിലെ വോട്ട് ലിസ്റ്റിൽനിന്ന് ലക്ഷങ്ങളെ വെട്ടി മാറ്റിയതും കർണാടകയിലെ ഒരൊറ്റ മണ്ഡലത്തിൽപോലും ലക്ഷത്തിൻ്റെയടുത്ത് വ്യാജ വോട്ടർമാർ കയറിയതും കേരളത്തിൽ പോലും ഇതിന് സമാനമായ റിപ്പോർട്ടുകൾ വന്നതും ആശങ്കയാണ്.ഈ സാഹചര്യത്തിൽ ഇന്ത്യയിൽ ഉയർന്നു വരുന്ന പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണക്കാൻ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ഉണ്ടാവണമെന്നും രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കുന്നതിൽ സമസ്തയും പോഷക ഘടകങ്ങളും നിർവ്വഹിക്കുന്ന സേവനങ്ങൾ പ്രശാംസാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാൽ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ.എ നാസർ മൗലവി മടക്കിമല പ്രതിജ്ഞക്ക് നേതൃത്വം നൽകി. ജില്ലാ വർക്കിംഗ്പ്രസിഡണ്ട് കെ. മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ ആമുഖ പ്രഭാഷണവും,പ്രമുഖ വാഗ്മി മുനീർ ഹുദവി വിളയിൽ പ്രമേയ പ്രഭാഷണവും നിർവഹിച്ചു.സമസ്ത ജില്ലാ സെക്രട്ടറി എസ് മുഹമ്മദ് ദാരിമി അനുഗ്രഹ പ്രഭാഷണവും സംഘാടക സമിതി ചെയർമാൻ സി. മൊയ്തീൻകുട്ടി ആശംസാപ്രസംഗവും നിർവഹിച്ചു.എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ്ആർ പി. മുജീബ് തങ്ങൾ പ്രാർത്ഥനക്കും ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥികൾ ദേശ ഭക്തി ഗാനത്തിനും,വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് വിദ്യാർത്ഥികൾ ദേശീയ ഗാനത്തിനും നേതൃത്വം നൽകി





Leave a Reply