April 20, 2026

ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തില്ല:ടി.സിദ്ധിഖ് എം.എല്‍.എ

0
site-psd-193
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: എലസ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 70 വര്‍ഷമായി ഉപയോഗിച്ച് വരുന്ന പുല്‍പ്പാറ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തി നിര്‍മ്മിക്കില്ലെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന് കലക്ടര്‍ ഉറപ്പു നല്‍കി.സന്ദര്‍ശന വേളയില്‍ പി.പി ആലി, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍, കൃഷ്ണന്‍കുട്ടി, ശ്രീനിവാസന്‍, കെ അജിത, ഗിരീഷ് കല്‍പ്പറ്റ തുടങ്ങിയവര്‍ എം.എല്‍.എ ക്ക് ഒപ്പമുണ്ടായിരുന്നു. എം.എല്‍.എ പ്രദേശം സന്ദര്‍ശിക്കുന്ന സമയത്ത് സ്ഥലത്ത് എത്തിയ എഡിഎം ദേവകി, ഫിനാന്‍സ് ഓഫീസര്‍ സാബു.ആര്‍ എന്നിവരോട് ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാസവും, ക്ഷേത്രത്തിലേക്കുള്ള വഴി ബുദ്ധിമുട്ടാകാത്ത രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.

ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രത്തിലേക്ക് കല്‍പ്പറ്റ ബൈപ്പാസില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന റോഡ് കഴിഞ്ഞ 70 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നിലവില്‍ ഉള്ളതാണ്. എല്ലാവര്‍ഷവും ആയിരക്കണക്കിന് ഭക്തജനങ്ങളും പ്രദേശവാസികളും പങ്കെടുക്കുന്ന ഏറെ പ്രാധാന്യമേറിയ പ്രതിഷ്ഠാ കര്‍മ്മം ഈ ക്ഷേത്രത്തിലാണ് നടക്കുന്നത്. റോഡ് എലസ്റ്റണ്‍ എസ്റ്റേറ്റിന് ഉള്ളിലൂടെയാണ് കടന്ന് പോകുന്നത്. ചൂരല്‍മല ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രസ്തുത റോഡിന്റെ നടുവില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി പ്രാരംഭ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായോ, നാട്ടുകാരുമായോ യാതൊരുവിധ ചര്‍ച്ചയും നടത്താതെയാണ് കെട്ടിട നിര്‍മ്മാണത്തിന് വേണ്ടിയുള്ള നടപടികള്‍ കൈകൊണ്ടിരിക്കുന്നത്.

റോഡിന് നടുവില്‍ കെട്ടിട നിര്‍മ്മാണത്തിന് വേണ്ട ഫൗണ്ടേഷന് വേണ്ടി കുറ്റി അടിച്ചതിനുശേഷം ക്ഷേത്ര ഭാരവാഹികള്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും പ്രസ്തുത റോഡ് നിലനിര്‍ത്തിക്കൊണ്ടു തന്നെ വേണ്ട മാറ്റങ്ങള്‍ വരുത്താം എന്ന് പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇതേ റോഡിന് നടുക്കിലൂടെ തന്നെയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തി വരുന്നത്. പ്രദേശത്തെ മറ്റ് നിര്‍മ്മാണങ്ങള്‍ക്ക് വിശ്വാസികളും ക്ഷേത്രം ഭരവാഹികളും പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ വിശ്വാസത്തെ ബാധിക്കുന്ന രീതിയിലും, വഴി തടസ്സപ്പെടുന്ന രീതിയിലും നിര്‍മ്മാണം നടത്തിയതിനെ തുടര്‍ന്നാണ് എം.എല്‍.എ യുമായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ബന്ധപ്പെടുന്നത്.

തുടര്‍ന്ന് കലക്ടറുമായി നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യ്തു ഒരു കാരണവശാലും ക്ഷേത്രത്തിലേക്കുള്ള വഴിയോ ആചാരത്തിനോ അനുഷ്ഠാനത്തിനോ ബുദ്ധിമുട്ട് ആവാത്ത രീതിയായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുകയെന്നും ഒരിക്കലും വഴിയും ആചാരങ്ങളും വിശ്വാസവും തടസ്സപ്പെടുത്തില്ലെന്നും എംഎല്‍എക്ക് കലക്ടര്‍ ഉറപ്പു നല്‍കി ഉറപ്പ് നല്‍കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *