സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
തലപ്പുഴ: തലപ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വ്യത്യസ്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സ്കൂളില്‍ നടന്ന പതാക ഉയര്‍ത്തലിനും സ്വാതന്ത്ര്യ ദിന പരിപാടികള്‍ക്കും ശേഷം എന്‍എസ്എസ് വിദ്യാര്‍ഥികള്‍ തലപ്പുഴ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ച് പോലീസ് സ്റ്റേഷന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കി. ഒരിക്കല്‍പോലും പോലീസ് സ്റ്റേഷനില്‍ കയറാത്ത വിദ്യാര്‍ഥികള്‍ക്ക് ഇത് പുത്തന്‍ അനുഭവമായി.
എസ്.ഐ സാജു, എസ്ഇഡി പ്രവീണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അണ്ണന്, രഞ്ജിത്ത്, പിടിഎ പ്രസിഡണ്ട് ഷാജി പാത്താട, അധ്യാപകരായ എല്‍ദോസ്, രതീഷ്, സ്വപ്ന, സത്യഭാമ, സുലോചന എന്നിവര്‍ നേതൃത്വം നല്കി.





Leave a Reply