July 14, 2026

സംസ്ഥാന സര്‍ക്കാറിന്റെ വൃത്തിക്കുള്ള അവാര്‍ഡ് നിറവില്‍ കല്‍പ്പറ്റ നഗരസഭ

0
site-psd-242
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം:ഭാരത സര്‍ക്കാര്‍ ശുചിത്വ മാലിന്യ സംസ്‌ക്കരണ രംഗത്ത് നടപ്പിലാക്കിയ 2024 – 25 വര്‍ഷത്തെ സ്വച്ച് സര്‍വേക്ഷന്‍ റാങ്കിങ്ങിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘സസ്റ്റൈന്‍ഡ് സാനിറ്റേഷന്‍ എക്‌സലന്‍സി അവാര്‍ഡിന്’ കല്‍പ്പറ്റ നഗരസഭ അര്‍ഹരായി.ശുചിത്വഭേരി എന്ന പേരില്‍ തിരുവനന്തപുരത്തെ ടാഗോര്‍ തിയേറ്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷില്‍ നിന്നും കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്കിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് ഏറ്റു വാങ്ങി.2022 വര്‍ഷം മുതല്‍ 2025 വരെ തുടര്‍ച്ചയായ മൂന്ന് വര്‍ഷം ഒ ഡി എഫ് പ്ലസ് പ്ലസ് അംഗീകാരം നേടിയ കേരളത്തിലെ ഏക നഗരസഭ എന്നതിലാണ് കല്‍പ്പറ്റ നഗരസഭ അവാര്‍ഡിന് അര്‍ഹരായത്.ഈ കാറ്റഗറിയില്‍ സംസ്ഥാനതലത്തില്‍ അംഗീകാരം നേടുന്ന ഏക നഗരസഭയും കല്‍പ്പറ്റയാണ് എന്നത് പ്രത്യേകതയാണ്. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നിശ്ചയിച്ച വിവിധ മേഖലകളായ മാലിന്യ സംസ്‌ക്കരണം, നഗര സൗന്ദര്യ വല്‍ക്കരണം, കക്കൂസ് മാലിന്യ പരിഹാര സംവിധാനം, ജൈവ മാലിന്യത്തില്‍ നിന്നും ജൈവ വളം ഉല്‍പ്പാദനം, ഉറവിട മാലിന്യ സംസ്‌ക്കരണം, തുടങ്ങിയവയില്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളുടെ ഭാഗമായാണ് അവാര്‍ഡ് ലഭ്യമായത്. അവാര്‍ഡ് നേടുക വഴി സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കല്‍പ്പറ്റ നഗരസഭ.

ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് എ. പി മുസ്തഫ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആയിഷാ പള്ളിയാലില്‍. രാജാറാണി. നഗരസഭാ സെക്രട്ടറി അലി അഷ്ഹര്‍, കൗണ്‍സിലര്‍മാരായ കെ.അജിത, സുഭാഷ് പി.കെ, റൈഹാനത്ത് വടക്കേതില്‍, റജുല, നിജിത, വത്സല നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സത്യന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍ മുഹമ്മദ് സിറാജ്, ശുചിത്വ മിഷന്‍ നഗരസഭ വൈ.പി. അതുല്യ, നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ പ്രജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *