April 16, 2026

തോട്ടയും സ്‌ഫോടക വസ്തുക്കളും കര്‍ണാടക മദ്യവും പിടികൂടി

0
site-psd-277
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി : പെരിക്കല്ലൂര്‍ വരവൂര്‍ കാനാട്ട്മലയില്‍ തങ്കച്ചന്‍ എന്നയാളുടെ വീടിന്റെ പരിസരത്ത് നിന്നും കര്‍ണാടക
മദ്യവും തോട്ടയും സ്‌ഫോടക വസ്തുക്കളും പിടികൂടി.കേരള അബ്കാരി നിയമത്തിന് വിരുദ്ധമായി കര്‍ണാടക സംസ്ഥാനത്ത് മാത്രം വില്‍പ്പന അവകാശമുള്ള മദ്യം സൂക്ഷിച്ചതായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതില്‍ വീടിന്റെ കാര്‍പോര്‍ച്ചില്‍ സൂക്ഷിച്ചതായ കര്‍ണാടക സംസ്ഥാനത്ത് മാത്രം വില്‍പ്പന അവകാശമുള്ള 90മില്ലി ലിറ്ററിന്റെ 20 പാക്കറ്റ് മദ്യവും, മനുഷ്യജീവന് അപകടം വരത്തക്ക വിധത്തിലും വസ്തുവകകള്‍ക്ക് നാശനഷ്ടം വരത്തക്ക വിധത്തിലും നിയമാനുസരണമുള്ള രേഖകള്‍ ഒന്നും കൂടാതെ സ്‌ഫോടക വസ്തുവായ 15 തോട്ടയും 10 ക്യാപ്പും സൂക്ഷിച്ചതായി പുല്‍പ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പുല്‍പ്പള്ളി പോലീസ് എസ് ഐ ഷിയാസ് കെ വി, എസ് ഐ മനോജ് എംപി,സിപിഒ ഡാനിഷ് എന്നിവയുടെ നേതൃത്വത്തില്‍ ആണ് പ്രതിയെ പിടികൂടിയത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *