April 16, 2026

നിലച്ചുപോയ പഠനം അവർ വീണ്ടും തുടങ്ങി; അനുഭവങ്ങള്‍ പങ്കുവച്ച് പത്താംതരം തുല്യത പാസ്സായവര്‍

0
WhatsApp Image 2026-04-16 at 9.06.32 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പത്താംതരം തുല്യത നേടിയ കല്‍പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥനും വൈസ് ചെയര്‍ പേഴ്‌സണ്‍ എസ് സൗമ്യയും പ്ലസ് വണ്‍ പഠനത്തിന് ഒരുങ്ങുന്നു. കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നിന്നായി 56 പേരാണ് ഇവര്‍ക്കൊപ്പം പരീക്ഷയെഴുതിയത്. പഠിതാക്കള്‍ സ്‌കൂളില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവച്ചു. പഠനം ഇടവിട്ടുപോയവര്‍ക്ക് വീണ്ടും വിദ്യാഭ്യാസ രംഗത്തേക്ക് മടങ്ങിയെത്താന്‍ തുല്യത സംവിധാനം സഹായകരമാകുന്നതിന്റെ ഉദാഹരണമാണ് ഈ വിജയമെന്ന് സാക്ഷരത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി, കല്‍പറ്റ കേന്ദ്രങ്ങളിലായി ആകെ 211 പേരാണ് പത്താം തരം തുല്യത പരീക്ഷയെഴുതിയത്. ഇതില്‍ 201 പേര്‍ വിജയിച്ചു. വിജയിച്ചവര്‍ പ്ലസ് വണ്‍ കോഴ്സുകളിലേക്ക് പ്രവേശനം നേടും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *