കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു
മീനങ്ങാടി: കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനനത്തിന്റെ മുന്നോടിയായി നടക്കുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നൂറ്റിയൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.ജനാതിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമിതിയംഗം എന്‍ പി കുഞ്ഞുമോള്‍ യോഗം ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഏരിയ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ: സരുണ്‍ മാണി വിശദീകരണം നടത്തി.
സെപ്റ്റംബര്‍ മാസം 25 ന് മീനങ്ങാടിയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.ഭാരവാഹികള്‍: എം സെയ്ദ്, സി അസൈനാര്‍ (രക്ഷാധികാരികള്‍), എന്‍ പി കുഞ്ഞുമോള്‍ (ചെയര്‍പേഴ്‌സണ്‍), കെ സേതുമാധവന്‍ (ജനറല്‍ കണ്‍വീനര്‍), സി കെ ഷംസുദ്ദീന്‍ (ട്രഷറര്‍), പി വാസുദേവന്‍, ബീന വിജയന്‍, ടി ടി സ്‌കറിയ, ലത ശശി, ടി പി ഋതുശോഭ്, എം ആര്‍ ശശിധരന്‍, കെ ടി അലി (വൈസ് ചെയര്‍ പേഴ്‌സണ്‍മാര്‍), മേരി രാജു, മുഹമ്മദ് മീനങ്ങാടി, ജോസ് ജേക്കബ്, കെ ആര്‍ പ്രസാദ്, അനീഷ് (ജോയിന്റ് കണ്‍വീനര്‍മാര്‍)





Leave a Reply