റോഡ് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ
കല്‍പ്പറ്റ: റോഡ് പണിതീര്‍ന്നിട്ടും തൊട്ടടുത്തുള്ള മുനിസിപ്പല്‍ ടോയ്ലെറ്റിന്റെ പണി വൈകുന്നതിന്റെ പേരില്‍ അടച്ചിട്ട കല്‍പ്പറ്റ സപ്ലൈക്കോ റോഡ് ഡിവൈഎഫ്‌ഐ ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.പൊതുജനങ്ങള്‍ പല തവണ പറഞ്ഞിട്ടും റോഡ് തുറന്നു കൊടുക്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ തയ്യാറാവാത്തത്തില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ റോഡ് തുറന്നു കൊടുത്തത്. ബ്ലോക്ക് പ്രസിഡന്റ് അര്‍ജുന്‍ ഗോപാല്‍,ബ്ലോക്ക് ട്രഷറര്‍ റിയാസ്,മേഖല പ്രസിഡന്റ് സഫറുള്ള,റാഫില്‍,രതീഷ്, ഷംലാസ്, നിതിന്‍, അജ്മല്‍, റംഷീദ്, യാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply