വയനാട്ടിൽ കെ.പി.സി.സി ഗൃഹസന്ദർശനത്തിന് തുടക്കമായി: ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ :കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) 2025-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ വയനാട് ജില്ലാതല ഉദ്ഘാടനം മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റയിൽ നടന്നു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഷാജു നീറാമ്പുഴയുടെ വീട്ടിൽ വെച്ച് കൂപ്പണും ബ്രോഷറും നൽകിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
മുട്ടിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയി തൊട്ടിത്തറ അധ്യക്ഷത വഹിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വർഗീയ, ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിനും ഭരണഘടനയും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കള്ളവോട്ടിലൂടെ അധികാരത്തിൽ വന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന പ്രക്ഷോഭത്തിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ്. ഭരണകാലത്ത് ഓണത്തിന് കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ നൽകിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ വിലക്കയറ്റം കാരണം സാധാരണക്കാർ ദുരിതത്തിലായിട്ടും സംസ്ഥാന സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ചടങ്ങിൽ ക്ഷീര കർഷക കോൺഗ്രസ് പ്രസിഡന്റ് എം.ഒ. ദേവസ്യ, വാർഡ് പ്രസിഡന്റ് ബിജു പബിക്കൽ, ജോൺ നടക്കൽ, റെജി പാറപ്പുറത്ത്, ത്യേസ്യാമ്മ സാനി, സെലിൻ, എൽ.ഡി. ഐസക്ക്, മേരി, ടോമി, സാജൻ, ബാബു, പി. ജോൺസൺ, ഷാജി, പ്രിജു, ജിതിൻ, വർഗീസ്, എം. ജോളി പത്മനാഭൻ, അബിലാഷ്, ജോസ്, ചന്ദ്രൻ, സുനിൽ, ചന്തു എന്നിവർ സംസാരിച്ചു. ബൂത്ത് പ്രസിഡന്റ് ജോയി സി.ടി. നന്ദി പറഞ്ഞു.





Leave a Reply