പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഉപസമിതി പര്യടനം നടത്തി
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിലയിരുത്തുന്നതിനുമായി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉപസമിതി വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പഠനനിലവാരം ഉയർത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂൾ അധികൃതരുമായി നേരിട്ട് സംസാരിക്കുന്നതിനും കൂടിയാണ് ഉപസമിതി സന്ദർശനം നടത്തിയത്.
ഗവൺമെന്റ് എൽ പി സ്കൂൾ പടിഞ്ഞാറത്തറ, തെങ്ങുംമുണ്ട മഞ്ഞുറാം പേരാൽ, വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരി കടവ്, എസ് എ എൽ പി കുറുമണി, മൂൺ ലൈറ്റ് സ്കൂൾ മുണ്ടകുറ്റി, ഈ എൽ പി കുപ്പിടി, എയുപിഎസ് പടിഞ്ഞാറത്തറ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഉപസമിതി പര്യടനം നടത്തിയത്. സ്കൂളുകളിൽ വളരെ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ പെട്ടെന്ന് ചെയ്തു തീർക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സന്ദർശന വേളയിൽ അധികൃതർക്ക് ഉപസമിതി നൽകി.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ, വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ, കൺസെന്റ് വാർഡ് മെമ്പർമാരായ എം പി നൗഷാദ്, സൗമ്യ, സാജിത, രമ്യ, നജ്മത്ത്, സുഹറ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്കൂളുകളിൽ പര്യടനം നടത്തിയത്.





Leave a Reply