May 26, 2026

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി

0
IMG_20260526_221514
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: ദിവസം തോറും പെട്രോൾ, ഡീസൽ എന്നിവക്ക് വിലവർദ്ധനവിന് ഒത്താശ ചെയ്യുന്ന കേന്ദ്ര ബി ജെ പി സർക്കാരിനെതിരെ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് പ്രതിഷേധ പ്രകടനം നടത്തി. പെട്രോൾ ഡീസൽ,പാചകവാതകം എന്നിവയുടെ വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് സി സി തങ്കച്ചൻ , സുരേഷ് ബാബു വാളൽ, സി കെ ഇബ്രാഹിം, എം വി ടോമി, ജോസ്പീയൂസ്, വി കെ ശങ്കരൻ കുട്ടി, ടി ഇബ്രായി, പി കെ മൊയ്തു , പി ജെ ആന്റണി, പി എ ജോസഫ് ,എം ഗഫൂർ , സതീഷ് കുമാർ പി, വിജെ പ്രകാശൻ , പി കെ ജോസ് ,ബാബു പാറപ്പുറം, ടോമി വിഎസ്, എം.സി ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *