ചുരം ബദല്‍ റോഡ്, നടപടികള്‍ ത്വരിതപ്പെടുത്തണം: എസ്.ഡി.പി.ഐ
കല്‍പ്പറ്റ:ചുരത്തിലെ മണ്ണിടിച്ചിലും തുടര്‍ന്നുണ്ടായ യാത്രാക്ലേശവും ഒരു ബദല്‍ സംവിധാനത്തിന്റെ അനിവാര്യതയാണ് വെളിവാക്കുന്നതെന്നും ചുരം ബദല്‍ റോഡ് പദ്ധതിക്ക് പ്രഥമ പരിഗണന നല്കി പൂര്‍ത്തിയാക്കണമെന്നും എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ചുരത്തിലെ യാത്രാ തടസ്സങ്ങള്‍ തുടര്‍ക്കഥകളാവുകയാണ്. ജില്ലയോടുള്ള സര്‍ക്കാറിന്റെ അവഗണനയുടെ നേര്‍ക്കാഴ്ചകളാണ് അടിക്കടിയുണ്ടാവുന്ന യാത്രാ തടസ്സങ്ങള്‍.വിഷയത്തില്‍ സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും ചുരം ബദല്‍ റോഡ് പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ യൂസുഫ് അദ്ധ്യക്ഷനായി.എന്‍ ഹംസ, കെ.ജെ തോമസ്, സല്‍മ അഷ്റഫ്, ബബിത ശ്രീനു,ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി സിദ്ധീഖ്,കെ.പി സുബൈര്‍ സംസാരിച്ചു.
രാത്രി യാത്രാ നിരോധനവും ചുരത്തിലുണ്ടാവുന്ന തടസ്സങ്ങളും തുടര്‍ന്നുണ്ടാവുന്ന കുറ്റ്യാടി ചുരത്തിലെ വാഹനത്തിരക്കും വയനാട് ജില്ലയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വയനാട് മെഡിക്കല്‍ കോളേജില്‍ നിന്നും പ്രാഥമീക ചികില്‍സ നല്കി റഫര്‍ ചെയ്യുന്ന രോഗികള്‍ വിദഗ്ദ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ് ആശ്രയിക്കുന്നത്. അടിയന്തിര ചികില്‍സ ലഭിക്കേണ്ടവരും ഗുരുതരാവസ്ഥയിലുള്ള രോഗികളും മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ചുരത്തിലെ യാത്രാ തടസ്സങ്ങള്‍ മൂലം വിദേശ യാത്രകള്‍ മുടങ്ങുന്നതും നിത്യസംഭവമായ് മാറുന്നു. ചരക്കു വാഹനങ്ങള്‍ മണിക്കൂറുകള്‍ കെട്ടിക്കിടക്കുന്നത് വാടക വര്‍ദ്ധവിനും അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനും കാരണമായ് മാറുന്നുണ്ട്. ജില്ലാ രൂപീകരണം മുതല്‍ തുടരുന്ന യാത്രാക്ലേശത്തിന് ഭരണ-പ്രതിപക്ഷ കക്ഷികള്‍ തുല്യ ഉത്തരവാദികളാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പ്രതിഷേധവും ഭരണത്തിലിരിക്കുമ്പോള്‍ മൗനവുമെന്ന കാപട്യം അവസാനിപ്പിക്കുകയും ശാശ്വത പ്രശ്നപരിഹാത്തിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ രംഗത്തിറങ്ങുകയുമാണ് ചെയ്യേണ്ടത്.





Leave a Reply