മേപ്പാടി മണ്ണിടിച്ചിൽ: ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ
മേപ്പാടി: മണ്ണിടിച്ചിലില്‍ ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ. വിവിധ സേനാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് അഞ്ച് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.
രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. തുരങ്കപാതയുടെ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ചിലർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. അടിഞ്ഞുകൂടിയ ചെളി മാറ്റിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി എം.എൽ.എ ഐ.സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കള്ളാടിയിൽ യോഗം ചേർന്നു. തുരങ്കപാത നിര്‍മ്മാണം നടക്കുന്നയിടത്ത് മണ്ണിടിച്ചില്‍ സാധ്യത ഉണ്ടെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞാണ് അപകടമുണ്ടായത്.





Leave a Reply