കലാ കിരീടം ചൂടി ശ്രീ ശങ്കര വിദ്യാനികേതൻ യു.പി സ്കൂൾ ചെറുകര
വെള്ളമുണ്ട: ഭാരതീയ വിദ്യാനികേതൻ വയനാട് ജില്ല കലോത്സവം ‘ശങ്കരീയം 2025’ ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വെള്ളമുണ്ട ചെറുകര ശ്രീശങ്കര വിദ്യാനികേതൻ യുപി സ്കൂൾ. വയനാട് ജില്ലയിലെ പതിനാലോളം വിദ്യാലയങ്ങൾ മാറ്റുരച്ച കലാമാമാങ്കത്തിൽ, ജില്ലയിൽ 286 മാർക്കോടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കി.വീര പഴശ്ശി വിദ്യാമന്ദിരം യു.പി സ്കൂൾ തോണിച്ചാൽ, നിവേദിത വിദ്യാ നികേതൻ യു പി സ്കൂൾ കണിയാമ്പറ്റ യാഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.രണ്ട് ദിവസങ്ങളിലായി ചെറുകര ശ്രീശങ്കര വിദ്യാനികേതൻ യു.പി സ്കൂളിൽ വെച്ച് നടന്ന കലോത്സവം പ്രമുഖ പിന്നണി ഗായികയും നടിയുമായഅനു സോനാര ഉദ്ഘാടനം ചെയ്തു.ജില്ലയിലെ വിവിധ വിദ്യാനികേതൻ വിദ്യാലയങ്ങളിൽ നിന്നുമായി 600ഓളം കുട്ടികൾ പങ്കെടുത്തു.





Leave a Reply