ജില്ലയില്‍ കോളറ സ്ഥിരികരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൂളിവയലിലേത് കോളറയല്ല
കൽപ്പറ്റ :വയനാട് പനമരം കൂളിവയല്‍ ഉന്നതിയില്‍ ഏട്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചതായി മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. ആന്‍സി മേരി ജേക്കബ് അറിയിച്ചു. ജില്ലയില്‍ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും ഗവ മെഡിക്കല്‍ കോളേജില്‍ നടത്തിയ കള്‍ച്ചര്‍ ആന്‍ഡ് സെന്‍സിറ്റിവിറ്റി പരിശോധനയില്‍ കോളറക്ക് കാരണമായ വിബ്രിയോ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്.
ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടുതലായാല്‍ ശക്തമായ വയറിളക്ക രോഗങ്ങള്‍ക്ക് കാരണമായേക്കും. ഉന്നതിയില്‍ നിന്നുള്ള സാമ്പിളുകള്‍ ഉയര്‍ന്ന പരിശോധനയ്ക്ക് അയക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി.





Leave a Reply