കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരൻ കൂമന്റെ വീട് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷണൻ സന്ദർശിച്ചു.
പുൽപ്പള്ളി: കടുവയുടെ ആക്രമണത്തിൽ മരണപ്പെട്ട കാപ്പിസെറ്റ് ദേവർഗദ്ദ ചെത്തിമറ്റം ഉന്നതിയിലെ കൂമന്റെ വീട് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷണൻ സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു . സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സി.കെ ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു.
കൂമൻ്റെ കുടുംബത്തിന് അടിയന്തിരമായി വീടും സ്ഥലവും കിട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉന്നതിയിലെ വിദ്യാഭ്യാസം നേടിയ ആളുകൾക്ക് തൊഴിൽ, വീടില്ലാത്തവർക്ക് വീട് എന്നിവ അടിയന്തിരമായി നൽകാനുള്ള നടപടിയുണ്ടാകുമെന്നും കേരള നിയമ സഭപാസ്സാക്കിയ വന്യമൃഗ സംരക്ഷണ ഭേദഗതി ബിൽ രാഷ്ടപതി പാസാക്കിയാൽ വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply