April 28, 2026

വയോധിക കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ – വനം വകുപ്പ്

0
IMG_20251226_140848
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: അപ്പപ്പാറ വനമേഖലയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത് കാട്ടാനയുടെ ആക്രമണം മൂലമെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കമ്പളക്കാട് പറളിക്കുന്ന് സ്വദേശിനി ചാന്ദിനി (62) ആണ് മരിച്ചത്. പനവല്ലി-അപ്പപ്പാറ റോഡരികിൽ വെച്ചായിരുന്നു ആക്രമണം നടന്നത്.

മകൾ പ്രിയയുടെ വീട്ടിലായിരുന്ന ചാന്ദിനി, ഇന്നലെ അർധരാത്രി പനവല്ലിയിലുള്ള മറ്റൊരു മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മന്ത്രി ഒ.ആർ. കേളു ആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദർശിച്ചു. ജനപ്രതിനിധികളും വനം-റവന്യൂ ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയെത്തുടർന്ന് കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ തീരുമാനമായിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *