കെ.എസ്.ആർ.ടി.സി പ്രീമിയം സൂപ്പർഫാസ്റ്റ് എന്ന പേരിൽ യാത്രക്കാരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുക: സംയുക്ത ബസ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ
പുൽപ്പള്ളി: കെ.എസ്.ആർ.ടി.സി പ്രീമിയം സൂപ്പർഫാസ്റ്റ് എന്ന പേരിൽ അമിത നിരക്ക് വാങ്ങി യാത്രക്കാരെ ചൂഷണം ചെയ്യുന്നതായി സംയുക്ത ബസ് പാസഞ്ചേഴ്സ് അസ്സോസിയേഷൻ ആരോപിച്ചു. കെ.എസ്.ആർ.ടി.സി ദീർഘദൂരം ഓടാൻ 75 ശതമാനത്തോളം സൂപ്പർഫാസ്റ്റ് ശ്രേണിയിൽപ്പെട്ട ബസുകളാണ് ഉപയോഗിക്കുന്നത്. ഗണേശ് കുമാർ മന്ത്രി ആയതിനു ശേഷം സൂപ്പർഫാസ്റ്റ് സർവ്വീസ് പോകുന്ന ജീവനക്കാരുടെ ഡ്യൂട്ടി കുറയ്ക്കാൻ സൂപ്പർഫാസ്റ്റ് പ്രീമിയം എന്ന പേരിൽ മന്ത്രി സഭാ അംഗീകാരം ഇല്ലാത്ത വ്യാജ സർവീസുകൾ ഓടിക്കുന്നതായും സംഘടന ആരോപിച്ചു.
തിരുവനന്തപുരം സിറ്റിയിൽ 10 രൂപാ നിരക്കിൽ ഓടിയിരുന്ന സിറ്റി ഇലക്ട്രിക്ക് ബസുകൾ സിറ്റി ഫാസ്റ്റ് എന്ന പേരിൽ അമിത നിരക്കും ഈടാക്കുന്നുവെന്നും പറഞ്ഞു. യാത്രക്കാരെയും, ജീവനക്കാരെയും കൊള്ളയടിക്കുന്ന ഉപകാരമില്ലാത്ത ഈ സർവീസുകൾ നിരോധിക്കണം. കെ.എസ്.ആർ.ടി.സി സെസ്സ് ഇനത്തിൽ വാങ്ങുന്ന അമിത നിരക്കും പിൻവലിക്കണം.
പഴയ സൂപ്പർ എക്സ്പ്രസ്സ് ബസുകൾക്ക് ഡീലക്സ് പെയിൻ്റ് അടിച്ച് യാത്രക്കാരെ പിഴിയുന്നതും കെ.എസ്.ആർ.ടി.സി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ സാബു ശിശിരം, സുനിൽ വാഴയ്ക്കൽ എന്നിവർ സംസാരിച്ചു.





Leave a Reply