എസ്എസ്എൽസി: കൂടുതൽ എ പ്ലസുകളോടെ ജില്ലയിൽ ഒന്നാം സ്ഥാനം നിലനിർത്തി പിണങ്ങോട് ഡബ്ലു.ഒ.എച്ച്.എസ്.എസ്
പിണങ്ങോട്: എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസുകൾ കരസ്ഥമാക്കി പിണങ്ങോട് ഡബ്ലു.ഒ.എച്ച്.എസ്.എസ്. ജില്ലയിലെ ഒന്നാം സ്ഥാനം നിലനിർത്തി. പരീക്ഷ എഴുതിയ 376 വിദ്യാർത്ഥികളും വിജയിച്ചതോടെ സ്കൂളിന് 100% വിജയവും കൈവരിക്കാനായി. വിജയികളിൽ 51 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസും (ഫുൾ എ പ്ലസ്), 17 വിദ്യാർത്ഥികൾക്ക് 9 എ പ്ലസും ലഭിച്ചു. കലാ-കായികമേളകളിലും ജില്ലയിൽ ഒന്നാംസ്ഥാനത്ത് നിലനിൽക്കുന്ന ഈ സ്ഥാപനം, കഴിഞ്ഞ അഞ്ചുവർഷമായി ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന വിദ്യാലയമെന്ന ഖ്യാതിയും നിലനിർത്തുകയാണ്. വയനാട് മുസ്ലിം ഓർഫനേജ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിന് ഈ മികച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും അതിനായി പ്രയത്നിച്ച അധ്യാപകരെയും പിടിഎ, മാനേജ്മെന്റ് എന്നിവരുടെ സംയുക്ത യോഗം അഭിനന്ദിച്ചു.





Leave a Reply