ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് സദസ്സും ചരിത്ര ക്വിസും സംഘടിപ്പിച്ചു
വെള്ളമുണ്ട: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി 28 വരെ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വെള്ളമുണ്ട ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് സദസ്സും ചരിത്ര ക്വിസും സംഘടിപ്പിച്ചത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ലതിക പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടിയ ടീം അംഗം അർച്ചന പ്രകാശിനെയും മാധ്യമപ്രവർത്തകൻ സി.വി. ഷിബുവിനെയും ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് പി.ടി. ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രന്ഥാലയം ഭാരവാഹികളായ വി.ജെ. ജോയ്, പി.സി. ഫ്രാൻസിസ്, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ പ്രേംരാജ് ചെറുകര, പി.ടി. സുഭാഷ്, പി.സി. റെജി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ചരിത്ര ക്വിസ് മത്സരത്തിൽ ജോഫിനാ ജോൺ ഒന്നാം സ്ഥാനവും, അനേക് കൃഷ്ണ രണ്ടാം സ്ഥാനവും, ഋതുവർണ്ണ ബൈജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി.





Leave a Reply