May 15, 2026

സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ ചുള്ളിയോട് നടക്കും

0
IMG_20260209_170430
By ന്യൂസ് വയനാട് ബ്യൂറോ

 

ചുള്ളിയോട്: ചുള്ളിയോട് ഗാന്ധി സ്‌മാരക സ്പോർട്‌സ് ക്ലബ്ബ്, സംസ്ഥാന-വയനാട് ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റികളുമായി സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13-ന് ആരംഭിക്കും. 13, 14, 15 തീയതികളിലായി ചുള്ളിയോട് ഗാന്ധി സ്മാരക ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി നാനൂറ്റമ്പതോളം കായികതാരങ്ങളും അൻപതിലധികം ഒഫീഷ്യലുകളും പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പൂർണ്ണ സഹകരണത്തോടുകൂടിയാണ് സംഘടിപ്പിക്കുന്നത്. കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും ആവശ്യമായ താമസ, ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ചെയർമാനായും ടി.സി വർഗീസ് വർക്കിംഗ് ചെയർമാനായും എൻ.ജെ. ഷജിത് ജനറൽ കൺവീനറായും പ്രവർത്തിക്കുന്ന വിപുലമായ സംഘാടകസമിതി ചാമ്പ്യൻഷിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.എം. ഫ്രാൻസിസ്, എൻ.ജെ. ഷജിത്ത്, എൽ.എ സോളമൻ, ഇ.എഫ്. ടോമി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *