ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഏച്ചോം സർവോദയ സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ
ഏച്ചോം: ഏച്ചോം സർവോദയ സ്കൂളിലെ 2000-2001 എസ്.എസ്.എൽ.സി ബാച്ചിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ശ്രദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നിർധനരായ 10 വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും സ്കൂളിലെ നല്ല പാഠം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങളുടെ കൈമാറ്റവും ചടങ്ങിൽ നടന്നു. രോഗീപരിചരണത്തിനായി ഓക്സിജൻ കോൺസെൻട്രേറ്റർ, വീൽചെയർ, വാക്കിംഗ് സ്റ്റിക്ക് എന്നിവയാണ് പൂർവ്വ വിദ്യാർത്ഥികൾ നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ജെസ്സി പോൾ, നല്ല പാഠം ഇൻ ചാർജ് അധ്യാപകരായ ജോസ് മാത്യു, ബിന്ദു, അജീഷ് എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.





Leave a Reply