ദേശീയ പണിമുടക്ക് വിജയിപ്പിക്കണം: സംയുക്തട്രേഡ് യൂണിയൻ
കൽപ്പറ്റ: ഫെബ്രവരി 12ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു. തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുയർത്തിയും ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്‌ഡിഐ, ആണവോർജ്ജ മേഖലയുടെ സ്വകാര്യവൽക്കരണം എന്നിവയ്ക്കെതിരായുമാണ് പണിമുടക്ക്. ജനദ്രോഹ കേന്ദ്ര ബജറ്റിനെതിരെയും ഇന്ത്യ യുഎസ് വ്യാപാര കരാറിനെതിരെയുമെല്ലാം പണിമുടക്കിൽ ജനവികാരമുയരും. പണിമുടക്കിൻ്റെ പ്രചാരണാർഥം ചൊവ്വ, ബുധൻ ദിവ സങ്ങളിൽ വിവിധ ക്യാംപെയിനുകൾ നടക്കും. ചൊവ്വാഴ്‌ച പഞ്ചായത്ത് തലങ്ങളിൽ റാലി,കൺവൻഷൻ എന്നിവ നടക്കും. ബുധൻ പന്തം കൊളുത്തിപ്രകടനങ്ങൾ സംഘടിപ്പിക്കും. പണിമുടക്ക് ദിവസം പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും. പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു.വാർത്താസമ്മേളനത്തിൽ സിഐടിയു ജില്ലാ ജന.സെക്രട്ടറി വി വി ബേബി, സി എസ് സ്റ്റാൻലി, എൻ ഒ ദേവസ്യ എന്നിവർ പങ്കെടുത്തു.





Leave a Reply