പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽ എൻ.എസ്.എസ് വ്യക്തിത്വ വികസന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
പുൽപ്പള്ളി: പഴശ്ശിരാജാ കോളേജ് എൻ.എസ്.എസ് യൂണിറ്റ് 153-ന്റെ ആഭിമുഖ്യത്തിൽ ‘പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ത്രൂ എൻ എസ് എസ്’ എന്ന വിഷയത്തിൽ ഓറിയന്റേഷൻ പരിപാടി-2026 സംഘടിപ്പിച്ചു. കോളേജിലെ ചിത്രശാലയിൽ നടന്ന പരിപാടി പ്രിൻസിപ്പൽ അബ്ദുൽ ബാരി കെ. കെ ഉദ്ഘാടനം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. വിമ്യ കെ.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മനശ്ശാസ്ത്രജ്ഞനും അസിസ്റ്റന്റ് പ്രൊഫസറുമായ വി. ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. വ്യക്തിത്വ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ, സാമൂഹ്യ സേവനത്തിലൂടെയുള്ള വ്യക്തിത്വ രൂപീകരണം, സ്വയംബോധം, ആത്മവിശ്വാസം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായ ക്ലാസ് നയിച്ചു. സ്വഭാവ രൂപീകരണത്തിൽ ആത്മാവബോധത്തിന്റെ പ്രാധാന്യം, മനോനില നിയന്ത്രണം, നേതൃത്വ ഗുണങ്ങൾ, സേവന മനോഭാവം തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകിയ പരിപാടിയിൽ വിദ്യാർത്ഥികൾക്ക് സംശയനിവാരണത്തിനും അവസരം ലഭിച്ചു. എൻ.എസ്.എസ് വോളന്റിയർമാർ സജീവമായി പങ്കെടുത്ത ചടങ്ങിൽ വോളന്റിയർ സെക്രട്ടറി നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിലും സാമൂഹ്യ ബോധത്തിലും നിർണായക സ്വാധീനം ചെലുത്തിയ ഓറിയന്റേഷൻ പരിപാടി തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ അവസാനിപ്പിച്ചത്.





Leave a Reply