May 16, 2026

മിനി മാരത്തോണിൽ പോലീസുകാരന് മൂന്നാം സ്ഥാനം

0
IMG_20260213_171017
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: കാട്ടുതീക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള ഫോറസ്റ്റ് വകുപ്പ് സൗത്ത് വയനാട് ഡിവിഷൻ കൽപ്പറ്റ റേഞ്ച് സംഘടിപ്പിച്ച മിനി മാരത്തോണിൽ വെറ്ററൻസ് വിഭാഗത്തിൽ പൊലീസ് ഉദ്യോഗസ്ഥന് നേട്ടം. വയനാട് അഡിഷണൽ എസ്.പി ഓഫീസിലെ ഡ്രൈവർ എസ് സി പി ഓ കെ.എം. തെൽഹത്ത് ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത പരിചയസമ്പന്നരായ താരങ്ങൾ ഉൾപ്പെടെ 80-ഓളം പേർ പങ്കെടുത്ത മത്സരത്തിലായിരുന്നു ഈ നേട്ടം.

എട്ടാം മൈലിൽ നിന്ന് പടിഞ്ഞാറത്തറ വരെ 10 കിലോമീറ്റർ ദൂരമാണ് മത്സരം നടന്നത്. ഡ്യൂട്ടി തിരക്കുകൾക്കിടയിലും ദിവസേന കിലോമീറ്ററുകളോളം ഓടി കായിക ക്ഷമത നിലനിർത്തുന്ന 48 വയസുകാരനായ തെൽഹത്ത് കാക്കവയൽ സ്വദേശിയാണ്.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *