May 16, 2026

ബോചെ ഭൂമിപുത്ര തോട്ടഭൂമിയിലെ അനധികൃത നിർമ്മാണം തടയണം: ഹൈക്കോടതിയുടെ കർശന നിർദ്ദേശം

0
IMG_20260213_171912
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോച്ചെ ഭൂമിപുത്ര 1000 ഏക്കർ ലിമിറ്റഡ് വയനാട് മേപ്പാടിയിലെ തോട്ടഭൂമിയിൽ നടത്തുന്ന അനധികൃത നിർമ്മാണവും തരംമാറ്റലും നിർത്തിവെക്കാനുള്ള ഉത്തരവ് കർക്കശമായി നടപ്പാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. നിരോധന ഉത്തരവ് നിലവിൽ വന്നതിനുശേഷം അത് ലംഘിച്ച് നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷിക്കണമെന്നും, അത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിരോധന ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തണം. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് ബാദുഷ നൽകിയ പൊതുതാൽപ്പര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ന്യൂഇയർ പാർട്ടിയുമായി ബന്ധപ്പെട്ട് നടന്ന നിയമലംഘനങ്ങളിൽ ക്രിമിനൽ കേസ് എടുത്തിട്ടുണ്ടെന്ന് വയനാട് എസ്.പിക്ക് വേണ്ടി ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു. കേസ് വിശദമായ വാദത്തിനായി പിന്നീട് പരിഗണിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *