July 17, 2026

ശ്രീ മുതിരേരി ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം 

0
IMG_20260213_172856
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ശ്രീ മുതിരേരി ശിവക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. നാളെ സന്ധ്യയ്ക്ക് ദീപാരാധനയും തിരുവത്താഴ പൂജയും നടക്കും. ഞായറാഴ്ച രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ശിവരാത്രി വിശേഷാൽ പൂജകൾ, അഖണ്ഡനാമജപം, സഹസ്രദീപസമർപ്പണം, സർവ്വ ഐശ്വര്യ പൂജ, തിരുവാതിര കൈകൊട്ടിക്കളി എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. രാത്രിയിൽ കൊട്ടിയൂർ മഹാദേവ ക്ഷേത്രം തന്ത്രി ശ്രീകുഞ്ഞനിയൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നെയ്യാട്ടം, ഇളനീർ അഭിഷേകം, രുദ്രധാര, ഒറ്റ കലശം എന്നീ ക്ഷേത്ര ചടങ്ങുകൾ നടക്കും. ആഘോഷത്തോടനുബന്ധിച്ച് മൂന്ന് നേരവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *