നാടിന്റെ വികസനത്തിന് ജനകീയ പദ്ധതികൾ അനിവാര്യം : ചന്ദ്രിക കൃഷ്ണൻ
കോട്ടത്തറ: നാടിന്റെ സമഗ്രവികസനത്തിന് ജനകീയ പദ്ധതികൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു. വർക്കിംഗ് ഗ്രൂപ്പുകളിലും വികസന സെമിനാറിലുമുള്ള വൻ ജനപങ്കാളിത്തം വികസന പ്രവർത്തനങ്ങൾക്ക് ശരിയായ ദിശാബോധം നൽകുമെന്ന്കോട്ടത്തറ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് അവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് രജിത സി സി അധ്യക്ഷം വഹിച്ച ചടങ്ങിൽ കരട്പദ്ധതി രേഖയുടെപ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ നിർവ്വഹിച്ചു. സംസ്ഥാനതലത്തിൽ മികച്ച വിജയം നേടിയ പ്രതി ഭകളെ സെമിനാറിൽ ആദരിച്ചു. വികസനസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ പുഷ്പ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അജീഷ് ഇ.സി,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി പി റെനീഷ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ് , ജില്ലാ പഞ്ചായത്ത് അംഗം എം സുനിൽകുമാർ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജെനിമോൾ എം.ജി ,ഗ്രാമ പഞ്ചായത്ത്സെക്രട്ടറി മിനികെ.എ, ജനപ്രതിനിധികളായ ബിന്ദു ടീച്ചർ, ജോൺസി സജി, സനിലേഷ് , എലിസബത്ത് ,റംല അസീസ്സ് , ജസ്റ്റിൻ സിറിയക്ക് , വി ആർ ബാലൻ, പി കെ ജോൺ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, സിഡിഎസ് വൈസ് ചെയർപേഴ്സൺ പുഷ്പ സുന്ദരൻ,,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി സി ദേവസ്യ, പി സി അബ്ദുള്ള, സതീഷ് എം എസ് എന്നിവർ പ്രസംഗിച്ചു.





Leave a Reply