May 2, 2026

ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നാളെ :  മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും

0
IMG_20260226_215654
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: അമ്പിലേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം നാളെ രാവിലെ 10 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും. സ്വിമ്മിങ് പൂളിന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം സജ്ജീകരിച്ചത്. കിബ്ഫിയിലൂടെ 42 കോടി രൂപ വിനിയോഗിച്ച് യാഥാര്‍ഥ്യമാവുന്ന സ്റ്റേഡിയത്തില്‍ ഒളിമ്പിക് സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെ 11 ഇന്‍ഡോര്‍ കായിക ഇനങ്ങള്‍ സംഘടിപ്പിക്കാനും 5000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയും ഒരുക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാകുമ്പോള്‍ ദേശീയ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ജില്ലക്ക് സാധിക്കും.

 

എം.എല്‍.എ ടി. സിദ്ദീഖ് അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി വാദ്ര, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ജീവന്‍ ബാബു, കായിക യുവജനകാര്യ ഡയറക്ടര്‍ പി. വിഷ്ണു രാജ്, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി, നഗരസഭ വൈസ് പ്രസിഡന്റ് എസ്. സൗമ്യ, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി. ജി ബീന, ശശിധരന്‍, മുഹമ്മദ് റാഫില്‍, പി.ടി വര്‍ഗീസ്, ഇ.ആര്‍ ബിനി, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എന്‍ജിനീയര്‍ പി. കെ അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം മധു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. എം ഫ്രാന്‍സിസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *