പനമരത്ത് പോളിംഗ് ഓഫീസർ താമരക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായി ആരോപണം
പനമരം: ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലെ പോളിംഗ് ഓഫീസർ താമര ചിഹ്നത്തിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടതായി ആരോപണം. തേർഡ് പോളിംഗ് ഓഫീസർക്കെതിരെയാണ് ആരോപണം. വോട്ട് ചെയ്തിറങ്ങിയ നാല് പേരാണ് ആക്ഷേപം ഉന്നയിച്ചത്. ഉദ്യോഗസ്ഥ വോട്ടർമാരോട് ബിജെപിയുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായാണ് ആരോപണം. നേരിട്ടും ശരീര ഭാഷയിലുമുടെയാണ് ഇവർ ആവശ്യമുന്നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഉദ്യോഗസ്ഥയെ ഡ്യൂട്ടിയിൽ നിന്നും നീക്കണം എന്നാവശ്യപ്പെട്ട് റിട്ടേറിംഗ് ഓഫീസർക്ക് പരാതി നൽകി കോൺഗ്രസ്.





Leave a Reply