സി.ഡി.എസിന്റെ വിഷു ചന്തയ്ക്ക് വെള്ളമുണ്ടയിൽ തുടക്കമായി
വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് സി.ഡി എസ് നടത്തുന്ന വിഷു ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം പി കെ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്സ് ചെയർപേഴ്സൺ സക്കീന എം അധ്യക്ഷത വഹിച്ചു.
മെമ്പർമാരായ റംല മുഹമ്മദ്, രാഘേഷ്, എം.ഇ കൺവീനർ ഹാജറ കെ.കെ, അഗ്രി സി ആർ പി. രസ്‌നി, സി ഡി എസ് അക്കൗണ്ടന്റ് ആതിര എന്നിവർ സംസാരിച്ചു. സി.ഡി .എസ്സ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ സ്വാഗതവും എം. ഇ.സി നീതു പരിപാടിക്ക് നന്ദിയും പറഞ്ഞു. സി ഡി എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, അനിമേറ്റേഴ്‌സ്, കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു





Leave a Reply