June 26, 2026

നാള്‍ക്കുനാള്‍ കൂടി സ്വര്‍ണവില; ഇന്നത്തെ നിരക്ക് അറിയാം

0
template for wayanad news (4)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,12,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,010 രൂപയുമായി.

18 കാരറ്റ് സ്വര്‍ണത്തിന് പവന് 92,120 രൂപയും ഗ്രാമിന് 11,515 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,965 രൂപയും പവന് 71,720 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,720 രൂപയും പവന് 46,240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 1,11,720 രൂപയിലാണ് ഒടുവില്‍ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്.

വെളളിവിലയില്‍ ഇന്നും വ്യത്യാസം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലെ വിലയായ ഗ്രാമിന് 260 രൂപയും 10 ഗ്രാമിന് 2,600 രൂപയിലുംതന്നെയാണ് ഇന്നും വെള്ളിവില.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *