വാൽപ്പാറയിൽ വാഹനാപകടം; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം
പൊള്ളാച്ചി: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് മലയാളികൾ മരിച്ചു. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച വാഹനാണ് അപകടത്തിൽപ്പെട്ടത്. വാൽപ്പാറയിൽ നിന്ന് പൊള്ളാച്ചിയിലേയ്ക്കുള്ള 13-ാം ഹെയർപിൻ വളവിൽ വെച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഹെയർ പിൻ വളവിൽ നിന്ന് വാൻ മറിഞ്ഞ് താഴേയ്ചയിലേയ്ക്ക് പതിക്കുകയായിരുന്നു. വൈകുന്നേരം 5.30 ഓടെയാണ് സംഘം അപകടത്തില്‍പ്പെട്ടത്.
വാഹനത്തിൽ 13 പേരാണ് ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ട ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മലപ്പുറം പാങ് പാറമ്മൽ സ്‌കൂളിലെ അധ്യാപകരാണ് വാഹനത്തിലുണ്ടായിരുന്നത്. അധ്യാപകരും അവരുടെ കുടുംബങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. കേരളത്തിൽ നിന്നും പോയ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്.





Leave a Reply