അടവ് മുടങ്ങി, ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരനെ കാണാതായി
കോഴിക്കോട്: വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ കാണാതായത്.
വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപയോളം ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകൾ വരികയും വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനിയിൽ നിന്നും വിഷ്ണുവിന്റെ സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർക്ക് അയച്ച് നല്‍കുകയും ചെയ്തിരുന്നു. ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടർന്ന് വിഷ്ണു നാടുവിട്ടതെന്ന സംശയത്തിലാണ് വീട്ടുകാർ. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.





Leave a Reply