April 18, 2026

ചിക്കനും, ബീഫും, പൊറോട്ടയും; മാനന്തവാടി ടൗണിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യപദാർത്ഥങ്ങൾ പിടികൂടി

0
IMG-20260418-WA0057
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ടൗണിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യപദാർത്ഥങ്ങൾ പിടികൂടി. മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷ്യപദാർത്ഥങ്ങൾ കണ്ടെത്തിത്തിയത്. വള്ളിയൂർക്കാവ് റോഡിലെ ഗ്രിൽ എൻ കോ റെസ്റ്റോ കഫേ, കോഴിക്കോട് റോഡിലെ സെഞ്ചുറി ഹോട്ടൽ, താഴയങ്ങാടി റോഡിലെ 916 ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ചിക്കൻ, ബീഫ്, എണ്ണ, പൊറോട്ട, നാൻ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടിയത്.

ക്ളീൻ സിറ്റി മാനേജർ ഇൻ ചാർജ് ജി സന്തോഷ്, എച്ച് ഐ എസ് ഷൈജു, ജെ എച്ച് ഐ മാരായ എ തുഷാര, അശ്വതി കെ വി, പി എ അശ്വിൻ, അശ്വതി രാജൻ, മുൻസിപ്പാലിറ്റി ജീവനക്കാരൻ എം ഷിബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *