മാനന്തവാടിയിൽ യുഡിഎഫിന് വിജയം സുനിശ്ചിതം: മുസ്ലിംലീഗ്
മാനന്തവാടി: കഴിഞ്ഞ രണ്ടു തവണകളിലായി യുഡിഎഫിന് നഷ്ട്ടപെട്ട മാനന്തവാടി അസംബ്ലി നിയോജകമണ്ഡലം ഇത്തവണ ഉഷ വിജയനിലൂടെ തിരിച്ചു പിടിക്കുമെന്നും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിവിലയിരുത്തി. ലീഗ് കേന്ദ്രങ്ങളിൽ മിക്കയിടത്തും 85%വരെ പോളിംഗ് നടന്നതായും യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിങ്ങിൽ പറയുന്നു. യുഡിഎഫിന്റെ വിജയത്തിന് വേണ്ടി മുസ്ലിം ലീഗ് പ്രവർത്തകർ ആവേശകരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.
മുന്നണിയുടെ വിജയതിനായി അഹോരാത്രം പരിശ്രമിച്ച എല്ലാ യുഡിഎഫ് പ്രവർത്തകരെയും പ്രത്യേകിച്ച് പോളിംഗിന്റെ അവസാനം വരെ കഠിനധ്വാനം ചെയ്ത എല്ലാ മുസ്ലിം ലീഗ് പ്രവർത്തകരെയും നേതാക്കളെയും യോഗം അഭിനന്ദിച്ചു.
യോഗത്തിൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടീ മൊയ്തു അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ഡെക്രെട്ടറി സി കുഞ്ഞബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ജില്ലാ സെക്രട്ടറ്റി അബ്ദുള്ള വള്ളിയാട്ടു മണ്ഡലം ഭാരവാഹികളായ
കടവത്തു മുഹമ്മദ്, കെ അഹ്‌മദ് മാസ്റ്റർ, ടി നാസർ, കുന്നോത് ഇബ്രാഹിം ഹാജി, ഇസ്മായിൽ കാരകണ്ടി, ബ്രാൻ അഹമ്മദ് കുട്ടി,ഹാരിസ് കാട്ടിക്കുളം, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ സിദ്ദിക്ക് തലപ്പുഴ, ഇബ്രാഹിം വളാട്, പി വി എസ് മൂസ, അമ്മത് പോർലോത്, കാട്ടിൽ ഉസ്മാൻ, സലിം അസ്ഹരി, റസാഖ് എടവക, എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഹമീദ് കൊച്ചി സ്വാഗതാവും ഓർഗനൈസിങ് സെക്രട്ടറി അബ്ദുള്ള കേളോത് നന്ദിയും പറഞ്ഞു.





Leave a Reply