ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ വാളാട് പിഎച്ച്സി, പേരിയ സിഎച്ച്‌സി, തവിഞ്ഞാൽ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പുകവലിരഹിത ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. ഹെൽത്തി കേരള ഇൻസ്പെക്ഷൻ പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നിയമപ്രകാരമുള്ള ഹെൽത്ത്കാർഡ്, കുടിവെള്ള പരിശോധന റിസൾട്ട് ഇല്ലാതെയും മതിയായ ശുചിത്വം പാലിക്കാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് വി.പി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജുല. പി.ആർ, നിഖിൽ കെ.പി, ജാസ്മിൻ.പി, തവിഞ്ഞാൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജു, ഡ്രൈവർ പ്രകാശൻ എന്നിവർ പങ്കെടുത്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.





Leave a Reply