വയനാട് ജില്ലാ ബി ഡിവിഷൻ,സി ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കം
കൽപ്പറ്റ: വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ബി ഡിവിഷൻ, സി ഡിവിഷൻ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് കൽപ്പറ്റ ജിനചന്ദ്ര മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ തുടക്കമായി. ഇലവൻ ബ്രദേഴ്‌സ് ക്ലബ്ബ് മുണ്ടേരിയുടെ ആതിഥേയത്വത്തിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന കായികമാമാങ്കം കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ബി ഡിവിഷനിലെ ആദ്യ പോരാട്ടത്തിൽ എബിസി സോക്കർ ക്ലബ് കൽപ്പറ്റയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് തലപ്പുഴ ജോളി സ്പോർട്‌സ് ക്ലബ്ബ് വിജയതുടക്കം കുറിച്ചു. സി ഡിവിഷനിൽ നടന്ന മത്സരത്തിൽ ചലഞ്ചേഴ്‌സ് എഫ് സി മാനന്തവാടിയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ട്രെൻഡ്സ് സ്പോർട്‌സ് കാവുമന്ദവും കരുത്ത് കാട്ടി.
ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി സതീഷ്, ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ ശശി മാഷ് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, കേരള ഫുട്‌ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഷാജി പാറക്കണ്ടി, ജില്ലാ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ട് സലിം കടവൻ, ജോയിന്റ് സെക്രട്ടറി മൻസൂർ അലി, ട്രഷറർ ബൈജു കുന്നേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡിക്സൺ മെൻഡോസ്, അഖിൽ, സജീവൻ കെ, ഫിറോസ്, കെ.എസ്. സന്തോഷ്, ടൂർണമെന്റ് ഓർഗനൈസിംഗ് സമിതി ചെയർമാൻ ഇ.ഗ. നൗഷാദ്, അംഗങ്ങളായ ജസ്‌മൽ മുണ്ടേരി, നൗഷിദ്, അനസ് പി. എന്നിവർ സംബന്ധിച്ചു.





Leave a Reply