April 28, 2026

കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലം മേയ് 22ന്

0
IMG_20260428_150551
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന് നടക്കും. പ്ലസ്‌ ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മേയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും. ആകെ 4,17,497 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനത്തോടെ അതിന്റെ ഫലവും പ്രസിദ്ധീകരിക്കും.

 

മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16 മുതൽ ആരംഭിച്ചിരുന്നു. 72 മൂല്യ നിർണായ ക്യാമ്പുകളായിട്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി ഇരുപത്തിനാലായിരത്തോളം അധ്യാപകരാണ് ഇക്കൊല്ലത്തെ മുല്യനിർണ്ണയ ക്യാമ്പിൽ പങ്കാളിയായത്.

 

ഗൾഫ് മേഖലയിൽ പരീക്ഷ എഴുതാൻ കഴിയാതെ പോയ എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഫലം മോഡൽ പരീക്ഷയുടെയോ അല്ലെങ്കിൽ ടേം പരീക്ഷകളുടെയോ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക. ഇതിനോടൊപ്പം നിശ്ചിത ശതമാനം ഗ്രേസ് മാർക്കും നൽകും. ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടേത് ഒന്നാം വർഷ തിയറി പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിലും ഫലം നൽകുക.

 

മാർച്ച് 30നാണ് എസ്എസ്എൽസി പരീക്ഷ അവസാനിച്ചത്. മാർച്ച് ആറ് മുതൽ 28 വരെയാണ് പ്ലസ്‌ടു പരീക്ഷ നടന്നത്. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലായി ഒമ്പത് ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *