April 28, 2026

വൈഗയ്ക്ക് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

0
IMG_20260428_152050
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയൽ: രാജ്യത്തെ ഒന്നര ലക്ഷത്തോളം ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ പങ്കെടുത്ത ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) മത്സര പരീക്ഷയിൽ ഉന്നത വിജയം നേടി, ബഹിരാകാശ ഗവേഷണ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പക്യാനികുന്നിലെ വൈഗ എസ്സിനെ മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ആകെ 14 കുട്ടികൾക്ക് മാത്രം അവസരം ലഭിച്ച ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഗയുടെ നേട്ടം ഏറെ അഭിനന്ദനാർഹമാണെന്നും, ഈ അവസരം വൈഗയുടെ ഭാവി ജീവിതത്തിലെ മികച്ച ചവിട്ടുപടിയായി മാറട്ടെ എന്നും അനുമോദന യോഗം ഉദ്ഘാടനം ചെയ്ത എഐസിസി മെമ്പർ എൻ.ഡി അപ്പച്ചൻ പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം മണ്ഡലം കമ്മിറ്റി ചടങ്ങിൽ കൈമാറി. ജോയ് തൊട്ടിത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി ഗോപാലക്കുറുപ്പ്, ബിനു തോമസ്, എം.ഒ ദേവസ്യ, ശശി പന്നിക്കുഴി, ഇ.വി ഉഷ, ഫൈസൽ പാപ്പിന, ജെയിംസ് മരിയാലയം, ഷംസുദ്ദീൻ പി.പി, ശ്രീദേവി ബാബു, വി.കെ ഗോപി, കാദർ നെടുമ്പാല, എ. സുനിൽകുമാർ, എ. റൗഫ് കല്ലിങ്കൽ, ബിജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *