May 8, 2026

എടവക ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

0
IMG_20260508_115847
By ന്യൂസ് വയനാട് ബ്യൂറോ

എടവക: എടവക ഗ്രാമപഞ്ചായത്തിലെ അഞ്ചാംപീടിക അങ്കണവാടിയിൽ നിന്നും വിരമിച്ച ഗിരിജ ടീച്ചർ, പാലമുക്ക് അങ്കണവാടിയിൽ നിന്നും വിരമിച്ച മോളി ടീച്ചർ, കാപ്പുംചാൽ അങ്കണവാടിയിലെ ഹെൽപ്പർ ദേവി ഇ.പി എന്നിവർക്ക് എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഐ.സി.ഡി.എസ്സും ചേർന്ന് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ തോക്കൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല ബാലൻ, ഗ്രാമപഞ്ചായത്തംഗം രമേശൻ സി., ഐ.സി.ഡി.എസ് സി.ഡി.പി.ഒ ജീജ എം., സൂപ്പർവൈസർമാരായ രഗിത, ഉദയ, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *