താമരശ്ശേരി ചുരത്തിൽ നാലിടങ്ങളിലായി വാഹനാപകടം; ചുരത്തിൽ ഗതാഗതക്കുരുക്ക്
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ വിവിധ വളവുകളിലുണ്ടായ അപകടങ്ങളെത്തുടർന്ന് റോഡിൽ ഗതാഗത കുരുക്ക്. ചുരത്തിലെ നാല് പ്രധാന പോയിന്റുകളിലാണ് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.ഒന്ന്, രണ്ട്, ആറ്, ഒമ്പത് വളവുകളിലാണ് അപകടങ്ങൾ നടന്നത്. ഇതോടെ ചുരം വഴിയുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്.
ഒന്നാം വളവിൽ കെ.എസ്.ആർ.ടി.സി ബസ്സും ട്രാവല്ലറും കൂട്ടിയിടിച്ചു. രണ്ടാം വളവിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. സ്വകാര്യ ബസ് യന്ത്രതകരാർ മൂലം ആറാം വളവിലെ പാതയിൽ കുടുങ്ങി. കെ.എസ്.ആർ.ടി.സി ബസ്സും മിനിലോറിയും കൂട്ടിയിടിച്ചാണ് ഒൻപതാം വളവിൽ അപകടമുണ്ടായത്.
പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വലിയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു.





Leave a Reply